വയനാട്|കൽപ്പറ്റ : കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലുവളപ്പിൽ വിഷ്ണു, മംഗളത്തോട് ഷിജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും ടൈൽസ് ജോലിക്കാരാണ് .
കൈനാട്ടി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഓഫീസിന് സമീപത്ത് മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്തുനിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മേപ്പാടി വിത്ത്കാട് സമരഭൂമിയിലെ ശോഭിനിയുടെയും ,ശ്രീദേവിയുടെയും മക്കളാണ്. വിഷ്ണു . ,ദിജിത്ത്