രാജ്യത്തിന് മാതൃകയായി കർഷക ക്ഷേമ നിധി ബോർഡ് - കർഷകരിൽ നിന്ന് ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി

  കേരള സർക്കാർ കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ രാജ്യത്തെ ആദ്യ കർഷക ക്ഷേമനിധി ബോർഡ് കേരളത്തിൽ രൂപീകരിച്ചു. കർഷകന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് 
കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. ക്ഷേമനിധിയിലേക്കുള്ള 
ഓൺലൈൻ അംഗത്വ രജിസ്ട്രേഷൻ ആരംഭിച്ചു.
www.kfwfb.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.

18നും 55നും ഇടയിൽ പ്രായമുള്ള കൃഷി-കൃഷി അനുബന്ധ മേഖലയിലെ കർഷകർ,5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും കൃഷി ഭൂമിയുള്ളതും 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായവർ എന്നിവരാണ് അംഗത്വത്തിന് അർഹരായവർ.

5 വർഷത്തിൽ കുറയാതെ അംശദായം അടച്ച് ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ 60 വയസ്സു പൂർത്തിയാക്കുന്നവർക്ക് അടച്ച് അംശദായത്തിനും കാലയളവിനും ആനുപാതി കമായി പെൻഷൻ ലഭിക്കും. കൂടാതെ കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം,  അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം
വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം,
മരണാനന്തര ആനുകൂല്യം തുടങ്ങീ  മറ്റു ആനുകൂല്യങ്ങളും ക്ഷേമനിധിയിൽ നിന്ന് ലഭിക്കും.കൂടുതൽ വിശദവിവരങ്ങൾക്ക് തൊട്ടടുത്തെ കൃഷിഭവനുമായി ബന്ധപ്പെടുക.
ടോൾ ഫ്രീ നമ്പർ  1800-425-1661
Previous Post Next Post
WhatsApp