പരപ്പനങ്ങാടി |എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ബിജുവിൻ്റെ നേതൃത്വത്തിൽ നടന്നപരിശോധനയിൽ 5 ലിറ്റർ മദ്യവുമായി KL 65 R 812 നമ്പർ യമഹ സ്കൂട്ടർ സഹിതം തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ പുതുപറമ്പ് ദേശത്ത് പറമ്പിൽ വീട്ടിൽ ചന്ദ്രൻ മകൻ ഷൈബുവിനെ പിടികൂടുകയായിരുന്നു.
വാഹനത്തിൽ സൂക്ഷിച്ച മദ്യവും സ്കൂട്ടറും പ്രതിയെയും കസ്റ്റഡിയിലെടുത്തു.തുടർന്ന് അബ്കാരി നിയമം U/s 13 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രദീപ് കുമാർ, എക്സൈസ് ഓഫീസർ നിതിൻ.സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിഷ.പി എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.