തിരൂരങ്ങാടി : കോവിഡിന്റ രണ്ടാം തരംഗം പല ഭാഗങ്ങളിലും പടര്‍ന്ന് പിടിക്കുകയും,ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും കാരണം കോവിഡ് ബാധിതരും,നിരീക്ഷണത്തിലുള്ളവരും പ്രതിസന്ധിയിലായപ്പോള്‍,അശ്വാസമായി തിരൂരങ്ങാടി ജനകീയ ഹോട്ടല്‍.
തിരൂരങ്ങാടി നഗരസഭക്ക് കീഴിലുള്ള ഡോമിസിലറി കോവിഡ് സെന്ററിലെ അന്തേവാസികള്‍,കോവിഡ് നിരീക്ഷണത്തിലുള്ളവര്‍,ജോലി നഷ്ടപ്പെട്ട അതിഥി തോഴിലാളികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ പ്രതിസന്ധി കാലത്ത് ഭക്ഷണം നല്കുന്നത് ഈ ജനകീയ ഹോട്ടലില്‍ നിന്നാണ്.
കുടുംബശ്രീ അംഗങ്ങള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ്,നഗരസഭയിലെ കൗണ്‍സിലര്‍മാരായ വഹീദ ചേമ്പ,സുലൈഖ കാലോടി,ആരിഫ വലിയാട്ട് തുടങ്ങിയവര്‍ മുന്നിട്ട് ഇറങ്ങി ജനകീയ ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു.ആശാവര്‍ക്കറായ ബിന്ധു പന്തലോടി, കുടുംബശ്രീ\തയ്യല്‍ തോഴിലാളി ക്ഷേമനിധി അംഗമായ സക്കീനയും കൗണ്‍സിലര്‍മാരുടെ കൂടെ കട്ടക്ക് നിന്നപ്പോള്‍ ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും രുചി ഏറെ തന്നെ...
തങ്ങളുടെ ഡിവിഷനിലെ പ്രവര്‍ത്തനങ്ങളോടൊപ്പം ജനകീയ ഹോട്ടല്‍ നടത്തിപ്പും മികച്ച രീതിയില്‍ കൊണ്ടു പോവാന്‍ സാധിക്കുന്നത് ഇവരിലെ സേവന മനോഭാവം തന്നെയാണ്.
പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളക്ക് കൂടുതല്‍ സഹായം ലഭിക്കുകയാണെങ്കില്‍ രാവിലെയും ഭക്ഷണം ഒരുക്കാന്‍ കഴിയുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
രാവിലെ ഭക്ഷണം ഉണ്ടാക്കി പാക്ക് ചെയ്ത് വെക്കുന്നതും ഇവര്‍ ഒന്നിച്ച് തന്നെ..
നഗരസഭയുടെ വാഹനത്തില്‍ JHI അന്‍വറിന്റ നേതൃത്വത്തില്‍ ഡ്രൈവര്‍ സിദ്ധീഖ്, വളണ്ടിയര്‍മാരായ മുബഷിര്‍,വഹാബ് തുടങ്ങിയവര്‍ ഭക്ഷണം ഉച്ചക്കും വൈകീട്ടമായി വിതരണം ചെയ്യുന്നു. വീഡിയോ കാണാന്‍ 💻👈ഇവിടെ ക്ലിക്ക് ചെയ്യുക. https://youtu.be/yB2dj42XIBY