സമൂസക്കുളം-ചെറുമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: കരുമ്പിൽ ഡിവൈഎഫ്ഐ
സമൂസക്കുളം-ചെറുമുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നഗരസഭാ സെക്രട്ടറിക്ക് നിവേദനം അയച്ചു. റോഡ് തകർന്ന് തരിപ്പണമായത് യാത്രക്കാർക്കും രാവിലെ വ്യായാമത്തിന് ഇറങ്ങുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സമൂസക്കുളത്ത് നിന്ന് തുടങ്ങി ചെറുമുക്ക് ഭാഗത്തേക്കുള്ള റോഡാണ് തകർന്നിരിക്കുന്നത്. പ്രഭാത സവാരിക്കും മറ്റു ആവശ്യങ്ങൾക്കുമായി നിരവധി ആളുകൾ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ നിലവിലെ അവസ്ഥ കാരണം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും, രാവിലെ വ്യായാമം ചെയ്യാൻ വരുന്നവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു.
സമൂസക്കുളം-ചെറുമുക്ക് റോഡ് ഉടൻ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കരുമ്പിൽ യൂണിറ്റിനു വേണ്ടി യൂണിറ്റ് സെക്രട്ടറി നൗഷീർ. യു.കെ പരാതി നൽകിയത്.