രാജ്യം ഇന്ന്‌ സ്വാതന്ത്ര്യദിനം 
ആഘോഷിക്കും ; അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം

രാജ്യം ഇന്ന്‌ സ്വാതന്ത്ര്യദിനം 
ആഘോഷിക്കും ; അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം

Independence Day


തിരുവനന്തപുരം

എഴുപത്തിയൊമ്പതാമത്‌ സ്വാതന്ത്ര്യദിനം രാജ്യം വെള്ളിയാഴ്‌ച ആഘോഷിക്കും. ഭരണകൂടത്തിൽ നിന്നടക്കം സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ രാജ്യം പ്രതിജ്‌ഞ പുതുക്കും. 
സ്വാതന്ത്ര്യസമര പോരാളികളെ അനുസ്‌മരിക്കും. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി സന്ദേശം നൽകും.

സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പതാക ഉയർത്തും.


അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം

എഴുപത്തിയൊമ്പതാമത്‌ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക്‌ പൊലീസിനെയും നിയോഗിച്ചു. ബഹുനില കെട്ടിടങ്ങളിൽ സ്നൈപ്പർമാരെ നിയോഗിച്ചതിന്‌ പുറമെ നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. വ്യാഴം രാത്രിമുതൽ തന്നെ വാണിജ്യ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത്‌ ഡൽഹി പൊലീസ്‌ തടഞ്ഞു. റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ്‌, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിൽ പരിശോധന ശക്തമാക്കി.

Previous Post Next Post