കൊടിഞ്ഞി ഫൈസൽ കൊലക്കേസ്: ഒന്നാം പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു; പ്രതികളെത്തിയത് ഒരേ വസത്രം ധരിച്ച്



കൊടിഞ്ഞി ഫൈസൽ കൊലക്കേസ്: ഒന്നാം പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു; പ്രതികളെത്തിയത് ഒരേ വസത്രം ധരിച്ച്

കൊടിഞ്ഞി ഫൈസൽ കൊലക്കേസിൽ ഒന്നാം പ്രതിയായ തിരൂർ മംഗലം പുല്ലാണി കരാട്ട് കടവ് സ്വദേശി കണക്കൽ പ്രജീഷ് എന്ന ബാബു (30)വിനെ സാക്ഷി തിരിച്ചറിഞ്ഞു. തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ഒരു കാർ ഡ്രൈവർ കൊലപാതകം നടന്ന സ്ഥലത്ത് പ്രജീഷിനെ കണ്ടതായി സാക്ഷ്യപ്പെടുത്തി. ഇവർ കോടതിയിൽ ഹാജരായത് ഓരേ തരം വസ്ത്രം ധരിച്ചാണ്. വെള്ള ഷർട്ടും വെള്ള മുണ്ടും നീല മാസ്കും ധരിച്ച 15 പേരിൽനിന്നാണ് സാക്ഷി പ്രജീഷിനെ തിരിച്ചറിഞ്ഞത്. 

പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ വയറ്റിൽ കുത്തിയത് പ്രജീഷ് ആണെന്ന് കണ്ടെത്തിയിരുന്നു. 2016 നവംബർ 19-ന് പുലർച്ചെ 5:03-ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേര് പറഞ്ഞ് ഫൈസലിനെ കൊലപ്പെടുത്തുകയായിരുന്നു.

കൊടിഞ്ഞി പാലാപ്പാർക്കിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് ഓട്ടോറിക്ഷയിൽ താനൂരിലേക്ക് പോവുകയായിരുന്ന ഫൈസലിനെ, പ്രജീഷിന്റെ നേതൃത്വത്തിൽ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നു. ഈ കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒന്നാം പ്രതി പ്രജീഷ്, രണ്ടാം പ്രതി തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻ കാവിൽ കുണ്ടിൽ പോയിലശ്ശേരി ബാബുവിന്റെ മകൻ ബിബിൻ (23), മൂന്നാം പ്രതി വള്ളിക്കുന്ന് അത്താണിക്കൽ മുണ്ടിയേങ്കാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നാലാം പ്രതി നന്നമ്പ്ര വെള്ളിയാമ്പുറം ചൂലൻകുന്ന് സ്വദേശി വേലായുധന്റെ മകനും തിരൂർ പുല്ലൂണിയിൽ അമ്മയുടെ വീട്ടിൽ താമസിക്കുന്ന തടത്തിൽ സുധീഷ് കുമാർ എന്ന കുട്ടാപ്പു (25), കൊലപാതകത്തിന്റെ സൂത്രധാരനായ തിരൂർ തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ (68) എന്നിവർ ഉൾപ്പെടുന്നു.

ഗൂഢാലോചനയ്ക്ക് അറസ്റ്റിലായവരിൽ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി പുളിക്കൽ ഹരിദാസൻ (30) ആറാം പ്രതിയും, നന്നമ്പ്ര കളത്തിൽ പ്രദീപ് എന്ന കുട്ടൻ (32) ഏഴാം പ്രതിയും, അവന്റെ ജ്യേഷ്ഠൻ ഷാജി (39) എട്ടാം പ്രതിയും, ചാനത്ത് സുനിൽ (39) ഒൻപതാം പ്രതിയും, ഫൈസലിന്റെ മാതൃസഹോദര പുത്രനും അയൽവാസിയുമായ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുല്ലാണി സജീഷ് (32) പത്താം പ്രതിയുമാണ്. 

ഫൈസലിന്റെ സഹോദരിയുടെ ഭർത്താവും അമ്മാവന്റെ മകനുമായ നന്നമ്പ്ര തട്ടത്തലം സ്വദേശി പുല്ലാണി വിനോദ് (39), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയിൽ ജയപ്രകാശ് (50), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയായിരുന്ന വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി കോട്ടാശ്ശേരി ജയകുമാർ (48), പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി തയ്യിൽ ലിജീഷ് എന്ന ലിജു (27), പ്രതിക്ക് ഒളിവിൽ താമസിക്കാൻ സഹായിച്ച തിരൂർ ആലത്തിയൂർ സ്വദേശി എടക്കാപറമ്പിൽ രതീഷ് (26), ആയുധം സൂക്ഷിച്ച തിരൂർ കോഴിശ്ശേരി തൃപ്പങ്കോട് സ്വദേശി പുതുശ്ശേരി വീട്ടിൽ വിശ്വനാഥന്റെ മകൻ വിഷ്ണു പ്രകാശ് (27) എന്നിവർ 11 മുതൽ 16 വരെയുള്ള പ്രതികളാണ്.

രണ്ടാം പ്രതി ബിബിൻ 2017 ഓഗസ്റ്റ് 29-ന് കൊല്ലപ്പെട്ടതിനാൽ, അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ച് കോടതി അവനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 
പ്രജീഷിനൊപ്പം കൊലപാതകം നടത്തിയത് ബിബിൻ ആയിരുന്നു. സാക്ഷി വിസ്താരം വരും ദിവസങ്ങളിൽ തുടരും.
Previous Post Next Post