ഡയാലീസ് സെന്ററിന് പുതിയ കെട്ടിടം.

ഡയാലീസ് സെന്ററിന് പുതിയ കെട്ടിടം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡയലീസ് സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നു.
മണ്ഡലം എം എൽ എ കെ പി എ മജീദിന്റെ 2024-25 വർഷത്തെ മണ്ഡലത്തിനുള്ള ബജറ്റ് വിഹിതത്തിൽ ഒരു കൊടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഏതാണ്ട് മുവ്വായിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്‌ത്തീർമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്.

ഇത് യാഥാർഥ്യമാകുന്നതോടെ നിലവിലെ സ്ഥല പരിമിതിയുടെ പ്രയാസം പരിഹരിക്കാനും കൂടുതൽ മെഷീനുകൾ ഉൾപെടുത്തി കൂടുതൽ പേർക്ക് ഡയാലീസിന് അവസരം ഒരുക്കാനും സാധിക്കും.
നിലവിലെ ഡി ഇ ഐ സി കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലമാണ് ഇതിനായി ഒരുക്കുന്നത്.
നിലവിലെ നീതി മെഡിക്കൽ സ്റ്റോറിന്റെ കെട്ടിടം കൂടി ഉൾപെടുത്തിയാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.
ഓതോമോളജി വിഭാഗത്തിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ ഒരു കൊടി രൂപ അനുവദിച്ചിരുന്നെങ്കിലും പ്രസ്തുത പദ്ധതിക്ക് സ്ഥലം കണ്ടെത്തനായിട്ടില്ല. 

പുതിയ ഡയലീസ് കെട്ടിടം യാഥാർഥ്യമാകുന്നതോടെ മുകൾ നിലയിൽ ഓതോമോളജിക്ക് സൗകര്യമൊരുക്കുന്നത് കൂടി പരിഗണനയിലാണ്.
കിഫ്‌ബിയുടെ പതിമൂന്ന് കൊടി രൂപ ചിലവിൽ നിർമ്മാണം നടക്കുന്ന പുതിയ അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിർമ്മാണ പുരോഗതിയും
 എം എൽ എ വിലയിരുത്തി.
എം എൽ എ ക്ക് പുറമെ ആരോഗ്യ കാര്യ ചെയർമാൻ.സിപി.ഇസ്മായിൽ,വികസനകാര്യ ചെയർമാൻ ഇക്ബാൽ കല്ലുങ്ങൾ,ആർ എം ഒ.ഹാഫിസ് റഹ്മാൻ,എൽ എസ്.രാജീവ്‌, സാദിഖ്‌,സൽമാൻ,ബ്ലോക്ക് എ ഇ.ബിജു.നഗരസഭ എ ഇ.മഞ്ഞു.ഓവർസ്യർമാരായ റോഷൻ,അലി, അഖില എന്നിവരും എം എൽ എ യെ അനുഗമിച്ചു.
Previous Post Next Post