വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്


ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. 40 വയസ്സുള്ള വിശ്വാസ് കുമാര്‍ രമേഷ് എന്ന ബ്രിട്ടീഷ്-ഇന്ത്യക്കാരനാണ് രക്ഷപ്പെട്ടയാള്‍. ആരും ജീവനോടെ ബാക്കിയില്ല എന്ന പ്രസ്താവന പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അഹമ്മദാബാദ് പൊലീസ് ഒരു യാത്രികന്‍ ജീവനോടെ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.

”സീറ്റ് 11അയില്‍ ഒരു യാത്രികനെ ജീവനോടെ കണ്ടെത്തി,” അഹമ്മദാബാദ് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ഇന്ത്യയിലെ സന്ദര്‍ശനത്തിനു ശേഷം യുകെയിലേക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാര്‍ രമേഷ്. സഹോദരനൊപ്പമാണ് യാത്ര ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലിന് പരിക്കേറ്റ് നടക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ പുറത്തുവന്നു.

Previous Post Next Post