കരുമ്പിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് കീഴിൽ ഭക്ഷ്യ വിഭവ ക്വിറ്റുകൾ വിതരണം ചെയ്തു
റംസാൻ കാമ്പയിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെയും കരുമ്പിൽ ടൗൺ മുസ്ലിംലീഗ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ 12 ,13,17,20, 21 ഡിവിഷനുകളിലെ പ്രദേശവാസികൾക്കുള്ള പെരുന്നാൾ ഭക്ഷ്യ വിഭവ ക്വിറ്റുകളുടെ വിതരണത്തിന് തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റും കരുമ്പിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ എ.കെ റഹീം, കൺവീനർ കെ.എം മൊയ്തീൻ, കെ.എം മുഹമ്മദ്, എ.കെ സലാം, എം.ടി ഹംസ , കെ. കെ മുസ്തഫ, സാദിഖ് ഒള്ളക്കൻ, കെ.കെ ഫിറോസ് , പി.കെ ഹംസ കുട്ടി, കെ.കെ ഷമീം,എം.ടി ഫൈസൽ, കെ.കെ അബ്ബാസ് , റഷീദ് താണിയേപ്പിൽ , കെ.കെ മുബഷിർ , കെ.എം കോയ, സമദ് തോലുക്കൽ, സുബൈർ പി, ശിഹാബ് നരിമടക്കൽ, ലത്തീഫ് തോലുക്കൽ, അയമുദു കൊടപ്പന , മുനവ്വർ കെ.കെ എന്നിവർ നേതൃത്ത്വം നൽകി.
പ്രവാസി സഹോദരങ്ങളുടേയും പ്രദേശത്തെ സുമനസ്സുകളുടേയും സഹകരത്തോടെയും പിന്തുണയോടെയും ജാതി മതഭേദമന്യേ കരുമ്പിൽ പ്രദേശത്തെ ആയിരത്തിൽ പരം കുടുംബംങ്ങൾക്കുള്ള പെരുന്നാൾ ഭക്ഷ്യ ക്വിറ്റുകളാണ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് കീഴിൽ ഇത്തവണയും വിതരണത്തിന് വേണ്ടി തയ്യാറാക്കിയത്.
ജീവകാരുണ്യ - പൊതു സേവന പ്രവർത്തന രംഗത്തെ മാർഗ്ഗദർശികളായിരുന്ന മുൻഗാമികൾ വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച മഹത്തായ ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി സഹകരിച്ച എല്ലാ സൻമനസ്കർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .