സീബ്രാലൈൻ മാറ്റിവരച്ചു
തിരൂരങ്ങാടി: തിരൂരങ്ങാടി ഓ യു പി സ്കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുൻപിലും മറ്റുമുള്ള സീബ്ര ലൈനുകൾ കാലപ്പഴക്കം കാരണം കാണാതായതിനാൽ അപകടങ്ങൾ വർദ്ധിക്കുന്നതായും അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ലൈനുകൾ മാറ്റിവരക്കുവാൻ വേണ്ടി തിരൂരങ്ങാടി താലൂക്ക് കൺസുമര്‍ പ്രൊട്ടക്ഷൻ സൊസൈറ്റി പൊതുമരാമത്ത് റോഡ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീമതി കെ പി ബിന്ദുനോട് അഭ്യർത്ഥിക്കുകയും തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രട്ടക്ഷൻ സൊസൈറ്റിയുടെ ഭാരവാഹികളായ അബ്ദുൽ റഷീദ് ടീ ടീ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവരുടെ പരാതി പ്രകാരം പുതിയ സീബ്ര ലൈനുകൾ മാറ്റിവരക്കുകയും ചെയ്തു.
ഫോട്ടോ : തിരൂരങ്ങാടി എത്തീംഖാന പള്ളിക്ക് മുൻവശം മാറ്റിവരക്കപ്പെട്ട സീബ്ര ലൈൻ