സമനില വഴങ്ങി, പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്സിന് മടക്കം

സമനില വഴങ്ങി, പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്സിന് മടക്കം


Share:

കൊച്ചി- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ജംഷഡ്പൂർ എഫ്.സിയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. പ്ലേ ഓഫ് കാണാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം. രണ്ടു കളികളാണ് കേരള ബ്ലാസ്റ്റേഴ്ലിന് ഇനി ബാക്കിയുള്ളത്. 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ പോയിന്റ് 25. ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ കോറുസിങ്ങിലൂടെ ബ്ലാസ്റ്റേഴ്സാണ് മൂന്നിലെത്തിയത്. എന്നാൽ അവസാന നിമിഷം സെൽഫ് ഗോളിലൂടെ പരാജയം ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. ജംഷഡ്പൂരിന് എതിരെ ഇതേവരെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ പരാജയപ്പെട്ടിട്ടില്ല. വിജയത്തോടെ ബംഗളൂരിനെ മറികടന്ന് ജംഷഡ്പൂർ മൂന്നാം സ്ഥാനത്തെത്തി. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

നിര്‍ണായക മത്സരത്തില്‍ നാലുമാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ കമല്‍ജിത് സിങിന് പകരം നോറ ഫെര്‍ണാണ്ടസിന് അവസരം നല്‍കി. മൂന്നാം ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ ദുസാര്‍ ലഗാറ്റോര്‍, ഐബന്‍ബ ഡോഹ്ലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ഡാനിഷ് ഫാറൂഖ്, അമാവിയ റെന്‍ത്ലെയ് എന്നിവര്‍ക്ക് പകരം യോയ്ഹെന്‍ബയും മുഹമ്മദ് ഐമെനും വന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും വിബിന്‍ മോഹനനും തുടര്‍ന്നു. ഹെസ്യൂസ് ഹിമിനെസിന്റെ അഭാവത്തില്‍ ക്വാമി പെപ്രയും കോറു സിങും മുന്നേറ്റം നയിച്ചു.

Previous Post Next Post