ഫോട്ടോ : കെഎസ്ഇബി എക്സികുട്ടിവ് എൻജിനീയർ വേലായുധൻ ഓ പീ, AE ഷാനവാസ്, എൻജിനീയർ ശ്രീകുമാർ, ജീവകാരുണ്യ പ്രവർത്തകൻ മൊയ്തീൻകുട്ടി കെടി എൻ.എഫ് പി ആർ ഭാരവാഹികളോടൊപ്പം സ്ഥലം സന്ദർശിക്കുന്നു |
എൻ എഫ് പി ആർ ഇടപെടൽ ലൈറ്റുകൾ സ്ഥാപിച്ചു
തിരൂരങ്ങാടി ; തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിൻ്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സന്ദർശിച്ചപ്പോഴാണ് രാത്രികാലങ്ങളിൽ നടന്നുപോകുവാൻ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടത്
ഇതിനെതിരെ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ വേലായുധൻ ഓ പി യെ സ്ഥലം സന്ദർശിക്കാൻ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ തോടിനു വശത്തുള്ള ലൈറ്റുകൾ സ്ഥാപിക്കുകയും ആ ഭാഗത്തുള്ള 25 ഓളം വീടുകളിലേക്ക് രാത്രികാലങ്ങളിലുള്ള ദുരിത പൂർണ്ണമായ യാത്രയ്ക്ക് വെളിച്ചമായി.