പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.
പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
കണ്ണൂർ ആലം മൂട് താമസക്കാരനായ കൊല്ലം സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം.
കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.
മരിച്ച ഡ്രൈവറുടെ മൃദ്ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.