📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

📢 Published: IST 🔄 Updated: IST

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം


Five Dead in Tragic Truck Accident in Nattika Thrissur

നാട്ടിക (തൃശൂര്‍): തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി അഞ്ച് മരണം. 
ഇന്ന് പുലര്‍ച്ചെ നാലിന് നാട്ടികയിലാണ് അപകടം സംഭവിച്ചത്.  തടി കയറ്റി വന്ന ലോറി നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. നാടോടികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ 11 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.  മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.  കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. അഞ്ചു പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

സംഭവത്തില്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ ഏഴിയക്കുന്നില്‍ അലക്‌സ് (33) എന്നിവരെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാന്‍ ക്ലീനര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറായിരുന്നുവെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലിസ് അറിയിച്ചു. ഡൈവേര്‍ഷന്‍ ബോര്‍ഡ് കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp Group Send News / Ads