📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

📢 Published: IST 🔄 Updated: IST

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

പരപ്പനങ്ങാടി : 1.135കി ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു.പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ എക്സ്സൈസിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സ്സൈസ്ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. അസി :എക്സ്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌, പ്രിവെന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ എം എം ദിദിൻ, അരുൺ പാറോൽ, ഷിഹാബുദീൻ,വനിത സിവിൽ എക്സ്സൈസ് ഓഫീസർ പി എം ലിഷ എന്നിവരാണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.
Join WhatsApp Group Send News / Ads