ഓഫീസുകളിലെ ഉപയോഗത്തിന് പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍



ഓഫീസുകളിലെ ഉപയോഗത്തിന് പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍


മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുമായി പൊന്മള ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍. രണ്ടായിരം പേനകളാണ് ഓഫീസുകളിലെ ഉപയോഗത്തിനായി ബഡ്സ് സ്കൂളിലെ 40 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ആയിരം പേനകള്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി.



 കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് വിവിധ പച്ചക്കറികളുടെ വിത്ത് കൂടി വച്ചാണ് നിര്‍മാണം. മഷി തീര്‍ന്നതിന് ശേഷം വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. 15 ദിവസം സമയമെടുത്താണ് ഇത്രയും പേനകള്‍ നിര്‍മിച്ചത്. അടുത്ത മാസം ആദ്യത്തോടെ ശേഷിക്കുന്ന പേനകള്‍ കൂടി നിര്‍മിച്ച് കൈമാറും.
Previous Post Next Post
WhatsApp