മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു.






മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു.



07 May 2024, 

കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാൽ ഭാഗത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉഷയെ വിദഗധ ചികിൽസക്ക് ആംബുലൻസിൽ കൊണ്ട് പോകവെയാണ് അപകടം.
Previous Post Next Post
WhatsApp