| വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പാട്ടത്തിന് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്- ഫയൽ ചിത്രം |
ഹമീദ് പരപ്പനങ്ങാടി
വില്ലേജ് ഓഫീസ് ഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്ത യൂത്ത്‌ലീഗ് നേതാവിനെതിരെ വ്യാജ പരാതി
തിരൂരങ്ങാടി: വില്ലേജ് ഓഫീസ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മുസ്്‌ലിം യൂത്ത്‌ലീഗ് നേതാവിനെതിരെ വ്യാജ പരാതി. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖിനെതിരെ സി.പി.ഐ ജില്ലാ നേതാവ് നേതാവ് നിയാസ് പുളിക്കലകത്തിന്റെ ബന്ധുവായ മൈമൂനത്താണ് പരാതി നല്‍കിയിട്ടുള്ളത്.
റസാഖ് നിരന്തരം ഭീഷണിപ്പെടുത്തുയാണെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പറഞ്ഞാണ് മൈമൂനത്ത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. പൊലീസ് സംരക്ഷണവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കേസെടുത്തിട്ടില്ലെങ്കിലും രജിസ്റ്റര്‍ ചെയ്തു പരാതിക്കാരിക്ക് റസീപ്ത് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പരാതിക്കാരിയായ മൈമൂനയുടെ ഉടമസ്ഥതിയുള്ള കെട്ടിടത്തിന് പാര്‍ക്കിംഗ് ഒരുക്കുന്നതിന് തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി ലീസിന് നല്‍കുന്നതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനും ഹൈക്കോടതിയെ സമീപിക്കാനുമിരിക്കെയാണ് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റിനെതിരെ മൈമൂന പരാതി നല്‍കിയിട്ടുള്ളത്.
അഞ്ച് സെന്റില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിന്റെ ഭൂമിയില്‍ നിന്നും വഴിക്കെന്ന വ്യാജേന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് യൂത്ത്‌ലീഗ് സമരം ചെയ്തത്. 2012-ല്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ അന്ന് മുതല്‍ വിവിധ കക്ഷികള്‍ സമരത്തിലുണ്ടായിരുന്നു. എന്നാല്‍ മറ്റെല്ലാവരും സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും യൂത്ത്‌ലീഗ് സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
്തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണകളില്‍ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന നിയാസ് പുളിക്കലകത്തിന്റെ ബന്ധുവാണ് മൈമൂന. ഭരണ സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈപെടുത്താന്‍ ശ്രമിക്കുന്നതിനെതിരെയായിരുന്നു വിവിധ കക്ഷികള്‍ സമരം ചെയ്തിരുന്നത്. പലരെയും പിന്മാറ്റാന്‍ കെട്ടിട ഉടമക്ക് സാധിച്ചെങ്കിലും യൂത്ത് ലീഗിനെ പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോയാണ് ഈ കേസെന്നാണ് കരുതുന്നത്.
കേസിനെ നിയമ പരമായി നേരിടുമെന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ പരാതി കൊണ്ടൊന്നും യൂത്ത്‌ലീഗിന്റെ പോരാട്ടവീര്യത്തെ കുറക്കാനാകില്ലെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.