ഹയർസെക്കൻഡറി സ്കൂൾ ഡയറക്ടറി പ്രകാശനം ചെയ്തു:



ഹയർസെക്കൻഡറി സ്കൂൾ ഡയറക്ടറി പ്രകാശനം ചെയ്തു:



പരപ്പനങ്ങാടി :പ്രദേശത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളും അവിടുത്തെ കോഴ്സുകളെയും പരിചയപ്പെടുത്തി എസ് വൈ എസ് പരപ്പനങ്ങാടി സോൺ കമ്മിറ്റി സാംസ്കാരിക ഡയറക്ടറേറ്റിന് കീഴിൽ പുറത്തിറക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടറി മലപ്പുറം വെസ്റ്റ് സാമൂഹികം സെക്രട്ടറി ഇബ്രാഹിം ബാഖവി ഊരകം പ്രകാശനം ചെയ്തു. പ്ലസ് വൺ ഏകജാലക അപേക്ഷക്കായി തയ്യാറെടുക്കുന്ന മുഴുവൻ വിദ്യാർഥികളിലേക്കും സ്കൂൾ ഡയറക്ടറി എത്തിക്കാനുള്ള ഇടപെടലുകളാണ് സമിതിക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്. സോൺ പ്രസിഡണ്ട് സയ്യിദ് മുഹ്സിൻ ജിഫ്രി അധ്യക്ഷത വഹിച്ചു, അഷറഫ് സഖാഫി ഉള്ളണം, സിദ്ദീഖ് ചാത്തേരി സംബന്ധിച്ചു.
Previous Post Next Post
WhatsApp