മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്


മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

മണിമല- മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പുനലൂര്‍  മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കറിക്കാട്ടൂര്‍ ആഞ്ഞിലിമൂടിനു സമീപം ഞായറാഴ്ച വൈകീട്ട് ആയിരുന്നു അപകടം. കാര്‍ യാത്രക്കാരായ നെടുംകുന്നം പാഴൂര്‍ വീട്ടില്‍ തോമസ് മാത്യു (52), ഭാര്യ മിനി, മിനിയുടെ സഹോദരി റാണിമോള്‍ (34) ഇവരുടെ മക്കളായ ഇവാന്‍ (ആറ്), ജൂവല്‍ മരിയ (അഞ്ച്) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ വാഹനം റാന്നി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വാഹനവ്യൂഹത്തിന് ഒപ്പമുണ്ടായിരുന്ന അഗ്‌നിരക്ഷാസേനയാണ് പരിക്കേറ്റവരെ ആശുപതിയിലെത്തിച്ചത്.
Previous Post Next Post