കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം; ആറു കാറുകള്‍ കത്തിനശിച്ചു

കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം; ആറു കാറുകള്‍ കത്തിനശിച്ചു

കോട്ടയം-കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയില്‍ കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. മഹീന്ദ്ര കാര്‍ ഷോറൂമിലാണ് രാത്രി പത്തു മണിയോടെ തീപിടിത്തമുണ്ടായത്.ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്.
Previous Post Next Post
WhatsApp