നിലമ്പൂരിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു


നിലമ്പൂരിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു

മലപ്പുറം - ഭർത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. നിലമ്പൂർ ചന്തക്കുന്ന് യു.പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിൽ പ്രിജി(31) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച ഭർത്താവ് സുജീഷ് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്.
 ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പ്രിജി ലോറി ഇടിച്ചപ്പോൾ ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണുപോവുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
Previous Post Next Post