കളമശേരി ബോംബ് സ്‌ഫോടനം; ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം അഞ്ചായി



കളമശേരി ബോംബ് സ്‌ഫോടനം; ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം അഞ്ചായി

കൊച്ചി- കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി റീന പ്രദീപാണ് (46) മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. റീനയുടെ മകൾ 12 വയസുള്ള ലിബ്‌നയും നേരത്തെ കൊല്ലപ്പെട്ടിരുന്നു. റീനയുടെ രണ്ടു മക്കൾ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്.
Previous Post Next Post