കോട്ടയത്ത് മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ദഹിപ്പിച്ചു, ബന്ധുക്കള്‍ക്ക് പകരം മറ്റൊരു മൃതദേഹം നല്‍കി
കോട്ടയം - കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ദഹിപ്പിച്ചു, ബന്ധുക്കള്‍ മൃതദേഹം ആവശ്യപ്പെട്ടപ്പോള്‍ പകരം മറ്റൊരു മൃതദേഹം നല്‍കി കബളിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് ആശുപത്രിയില്‍ നിന്നാണ് മൃതദേഹം മാറി നല്‍കിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹത്തിനു പകരമാണ് ബന്ധുക്കള്‍ക്ക് മറ്റൊരു മൃതദേഹം നല്‍കിയത്. ചോദ്യം ചെയ്തപ്പോള്‍ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. അവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി പ്രതിഷേധിച്ചു, പരാതി നല്‍കിയിട്ടുണ്ട്.