തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം 6 ന്



തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം 6 ന്

ചെമ്മാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും,


തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ഒക്ടോബർ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തിൽ വിപുലമായി നടത്തുവാൻ 
സ്വാഗത സംഘം യോഗം പരിപാടികൾ ആവിഷ്കരിച്ചു, ചെമ്മാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിൻ ശിലാസ്ഥാപനം നിർവഹിക്കും, കെ.പി എ മജീദ് എം എൽ എ അധ്യക്ഷത വഹിക്കും, കേരള വാട്ടർ അതോറിറ്റിയുടെ
സംസ്ഥാന പ്ലാൻ ഫണ്ടിലും
അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്,
ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം)
കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക, നഗരസഭയിൽ ചേർന്ന
സ്വാഗതസംഘം യോഗത്തിൽ നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി,
 ഇഖ്ബാൽ കല്ലുങ്ങൽ സി.പി ഇസ്മായിൽ, സോന രതീഷ്, സി.പി സുഹ്റാബി, റഫീഖ് പാറക്കൽ,എം, അബ്ദുറഹിമാൻ കുട്ടി, മോഹനൻ വെന്നിയൂർ, കെ, രാംദാസ് മാസ്റ്റർ, സി.പി വഹാബ്, വി, ഭാസ്കരൻ മാസ്റ്റർ,
 വി.വി അബു
 മുനിസിപ്പൽ സെക്രട്ടറി നസീം, വാട്ടർ അതോറിറ്റി
എ എക്സി അഫ്സൽ, അജ്മൽ, എ.ഇ മാരായ അബ്ദുന്നാസർ, ഷിബ്നു, കരാർ കമ്പനി സി, ഇ, ഒ നജീബ്,
 ,ചെമ്പ മൊയ്തീൻ കുട്ടി, സമദ് കാരാടൻ, കെ, എം മൊയ്തീൻ സംസാരിച്ചു, 
        .
Previous Post Next Post
WhatsApp