Sound of explosions from underground എരുമേലി ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം, ജനങ്ങള്‍ പരിഭ്രാന്തിയില്‍



എരുമേലി ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം, ജനങ്ങള്‍ പരിഭ്രാന്തിയില്‍

കോട്ടയം - എരുമേലി ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രസ്‌ഫോടന ശബ്ദം.  ഇന്ന് പുലര്‍ച്ചെ നാലരക്ക് ശേഷമാണ് ഭൂമിക്കടിയില്‍ നിന്നും രണ്ടു തവണ ഉഗ്രമായ ശബ്ദം ഉയര്‍ന്നതെന്ന് പരിസര വാസികള്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഉഗ്രമായ ശബ്ദമാണെന്നും ഭൂമികുലുക്കത്തിന് സമാനമായ തോന്നിയെന്നും ജനങ്ങളാകെ പരിഭ്രാന്തിയിലാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ തിങ്കളഴ്ച വൈകുന്നേരവും ഇതിന് സമാനമായ രീതിയില്‍ രണ്ടു തവണ ഭൂമിക്കടിയില്‍ നിന്നും ശബ്ദം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ ഈ വിഷയം സംസ്ഥാന ജിയോളജി വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തി. തൊട്ടടുത്ത ദിവസം പ്രദേശത്ത് വകുപ്പ് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. ആശങ്ക വേണ്ടെന്നും ഇനി ഇങ്ങനെയുള്ള ശബ്ദം ആവര്‍ത്തില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ നടത്തിയിട്ടില്ല. .എരുമേലി വിമാനത്താവളത്തിനുള്ള നിര്‍ദിഷ്ട സ്ഥലത്തിന് കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ചേനപ്പാടി.

Previous Post Next Post
WhatsApp