കേടായ LED ലൈറ്റുകളുടെ ശേഖരണം തുടങ്ങി
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേടായ LED ലൈറ്റുകളുടെ ശേഖരണ പരിപാടിയിൽ വിദ്യാർഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന കേടായ LED ലൈറ്റുകളുടെ ക്ലാസ്തല ശേഖരണം തിരൂരങ്ങാടി മുൻസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലിങ്ങൽ വിദ്യാർഥികളിൽ നിന്നും ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്തു
. ശേഖരിച്ച LED ലൈറ്റുകൾ സ്കൂളിലെ എനർജി ക്ലബ്ബിൽ അംഗമായ കുട്ടികൾ റിപ്പയർ ചെയ്ത് പുനരുപയോഗപ്രദമാക്കുന്നതാണ്.
ചടങ്ങിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ്, ടി.പി റാഷിദ്, ശംസുദ്ദീൻ കാനാഞ്ചേരി, കെ. നസീർ ബാബു, യു. മുഹമ്മദ് ഷാനവാസ്, പി.വി ഹുസൈൻ, ടി.പി അബ്ദുൽ റഷീദ്, അനീസ് ജാബിർ ഒ.പി , മുനീർ താനാളൂർ, വി.പി അബ്ദുൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു