സംസ്ഥാന സർക്കാരിന്റെ കായാ കൽപ്പ അവാർഡ് : സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.
തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സർക്കാരിന്റെ കായാ കൽപ്പ അവാർഡ് നേടിക്കൊടുക്കുന്നതിന് പ്രയത്നിച്ച തരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയർ, ക്ളബ്ബുകൾ, ചാരിറ്റി സംഘടനകൾ, വിവിധ മേഖലയിൽ ഉള്ള വ്യക്തികളെയും ആദരിച്ചു.
തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഢമായ സദസ്സിൽ നിയോജക മണ്ഡലം എം എൽ എ. കെ പി എ മജീദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു.
ആരോഗ്യ കാര്യ സമിതി ചെയർമാൻ സിപി ഇസ്മായിൽ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യർപേഴ്സൻ സിപി സുഹ്‌റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം സുജിനി, വഹീദ ചെമ്പ, കൗൺസിലർമാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അസീസ് സോന രതീഷ്, ഫസീല സൽമ, ഖദീജപൈനാട്ടിൽ ഫാത്തിമപൂങ്ങാടൻ,സുലൈഖകാലൊടി , ഷാഹിന തിരുനിലത്ത്,ജാഫർ കുന്നത്തേരി,ആബിദ റബിയത്ത് തുടങ്ങിയവരും എച് എം സി മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, വിപി കുഞ്ഞാമു എംപി ഇസ്മായിൽ,അയ്യൂബ് തലപ്പിൽ, കെ.മൊയ്‌ദീൻകോയ. രാംദാസ് മാസ്റ്റർ,ഉള്ളാട്ട് കോയ. ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, ഡോ :കുഞ്ഞാവുട്ടി,pro മുനീർ സാദിഖ് ഒള്ളക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു.