പാരസ്ഥിതിക ബോധമുള്ള വിദ്യാർത്ഥികൾ കാലഘട്ടത്തിന്റെ ആവശ്യം :ഇഖ്ബാൽ കല്ലുങ്ങൽ
തിരൂരങ്ങാടി: പാരസ്ഥിതിക ബോധമുള്ള വിദ്യാർത്ഥികൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടകൻ ഇഖ്ബാൽ കല്ലുങ്ങൽ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാട് വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പടരുന്ന പച്ചപ്പിനാൽ ഭൂമിക്കൊരു മേലാപ് തീർക്കാം എന്ന പ്രമേയത്തിൽ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷക്കത്തലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം പ്രധാനധ്യാപകൻ ടി. അബ്ദുൽ റഷീദ് നിർവ്വഹിച്ചു. വിവിധ ക്ലബ്ബുകൾക്ക് കീഴിൽ പരിസ്ഥിതി ദിന ക്വിസ്സ് മത്സരം, കൊളാഷ് മത്സരം, കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിച്ചു. പി. അബ്ദുൽ ജലീൽ , ടി.സി. അബ്ദുൽ നാസർ, ടി സാലിം ,എ.ടി. സൈനബ, എം.മുഹമ്മദ് ഷാഫി പ്രസംഗിച്ചു. ഷംസുദ്ധീൻ കാനാഞ്ചേരി, ഷാനവാസ് പറവന്നൂർ മുനീർ താനാളൂർ എന്നിവർ നേതൃത്വം നൽകി.