ജിദ്ദ- വിശുദ്ധ ഹജ് നിർവഹിക്കാനെത്തിയ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
അബ്ദുസ്സമദ് പൂക്കോട്ടൂരിനെയും കെ.എം.സി.സി നേതാക്കൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര,
വൈസ് പ്രസിഡന്റ് വി.പി മുസ്തഫ, മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ സീതി കൊളക്കാടൻ, ഇല്യാസ് താനൂർ, സാബിൽ മമ്പാട്, ജാഫർ അത്താണിക്കൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.