ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കി.

തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ 
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണം 
ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.


ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കി.


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ നല്‍കി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.

 നഗരസഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനം ഏറെ ആശ്വാസം പകരുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, എം. സുജിനി. സി.പി ഇസ്മായില്‍, ഇ.പി ബാവ. വഹീദ ചെമ്പ, ആര്‍. ഐപ്രസാദ്.ഐ സി ഡി എസ് സൂപ്പർ വൈസർ ജലജ, പി.വി അരുണ്‍കുമാര്‍, സംസാരിച്ചു.


Previous Post Next Post
WhatsApp