പൊതു സ്ഥലത്ത് മാലിനും തള്ളിയ ബേക്കറി ഉടമയിൽ നിന്നും അര ലക്ഷം രൂപ പിഴ ഈടാക്കി തിരൂരങ്ങാടി നഗരസഭ ആരോഗ്യ വിഭാഗം.
തിരൂരങ്ങാടി: പൊതു സ്ഥലത്ത് ഇരുട്ടിന്റെ മറവിൽ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി നഗരസഭ ആരോഗ്യ ജീവനക്കാർ രാത്രിയിൽ കാവലിരുന്ന് വാഹനമടക്കം പിടികൂടിയ സംഭവത്തിൽ ചെമ്മാട് സീഗോ ബേക്കറി 50,000 രൂപ പിഴ ഒടുക്കേണ്ടി വന്നു.
സ്ഥാപനം അടച്ചു പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നഗരസഭ സ്ഥാപനത്തിന് നോട്ടിസ് നൽകിയിരുന്നു. ആയതിനടിസ്ഥാനത്തിൽ കടയുടമ മാപ്പപേക്ഷ നൽകിയെങ്കിലും
50.000 രൂപ പിഴയടക്കാനും മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കി നഗരസഭക്ക് റിപ്പോർട്ട് ചെയ്യാനുംആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് നൽകിയിരുന്നു.
ഇന്ന് കാലത്ത് 50.000 രൂപ നഗരസഭയിൽ പിഴ അടവാക്കിയും ജൈവ മാലിന്യ സംസ്കരണത്തിന്ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിച്ചതായും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറുമെന്ന ഉറപ്പിന്മേലും പിടിച്ചെടുത്ത സ്‌കൂട്ടർ വിട്ട് നൽകി കേസ്സ് അവസാനിപ്പിച്ചത്. മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും അതിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും നഗരസഭ അധികൃതർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
തുടർ ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ആരോഗ്യ ചെയർമാൻ, നഗരസഭ സെക്രട്ടറി, ഹെൽത്ത് സൂപ്പർ വൈസർ എന്നിവർ പറഞ്ഞു.