അപകടത്തില്‍പെട്ട രണ്ട് യാത്രാതീവണ്ടികള്‍ സഞ്ചരിച്ചത് 100 കിലോമീറ്റര്‍ വേഗതയില്‍;മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് കൂട്ടിയിടി; ബാലസോറില്‍ സംഭവിച്ചത്
ഭുവനേശ്വര്‍: രാജ്യത്തെ നടുക്കി ഒഡീഷയിലുണ്ടായത് ഇരട്ട ട്രെയിന്‍ അപകടങ്ങള്‍. അപകടത്തിന്റെ വ്യാപ്തിയനുസരിച്ച് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പെട്ടത്. ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ക്കൊപ്പം ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച്ച രാത്രി 7.20 നാണ് ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പെട്ടത്.
വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനായ കോറമണ്ഡല്‍ ഷാലിമാര്‍ എക്‌സ്പ്രസ് പാളം തെറ്റി ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പെട്ട രണ്ട് യാത്രാ തീവണ്ടികളും 100 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നായിരുന്നു വിവരം.
കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയിൽവേ വക്താവ് അമിതാഭ് ശർമ അറിയിച്ചു.