താനൂർ ബോട്ട് ദുരന്തം; രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി


താനൂർ ബോട്ട് ദുരന്തം; രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി / മലപ്പുറം - താനൂർ ബോട്ട് ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  ഞായറാഴ്ച വൈകീട്ട് ഏഴോടെ ഒട്ടുംപുറം തൂവൽതീരത്താണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ  18 പേർ മരിച്ചതായാണ് വിവരം. 15-ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. 35-ലേറെ പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.
Previous Post Next Post
WhatsApp