ബോട്ടപകടം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നാളെ താനൂരിലെത്തും
താനൂർ: നാടിനെ നടുക്കിയ ബോട്ടപകടം നടന്ന താനൂർ ഒട്ടുപുറം നാളെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുമെന്നാണ് വിവരം.
താനൂർ ഒട്ടുമ്പുറം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തിൽ ഇതുവരെ 21 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ആർ പേർ കുട്ടികളാണെന്ന് വിവരം. മൂന്ന് ആശുപത്രികളിലായാണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
താനൂർ, ചെട്ടിപ്പടി, പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
40 ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. ആളുകളുടെ എണ്ണത്തിൽ യാതൊരുവിധ വ്യക്തതയുമില്ല. രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്.