ബോട്ടപകടത്തില്‍ മരണം 21 ആയി, ഇതുവരെ തിരിച്ചറിഞ്ഞത് 12 പേരെ മാത്രം
താനൂര്‍ -വിനോദ യാത്രാ ബോട്ട് അപകടത്തില്‍ മരണം 21 ആയി. ഇതുവരെ 12 പേരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. . ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് സംശയത്തില്‍ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. ബോട്ട് കരയ്ക്ക് സമീപത്തേക്ക് എത്തിച്ച് ബോട്ടിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. കരയിലെത്തിച്ച ബോട്ടില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.