യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടം;മലയാളി മരിച്ചു
യു.എ.ഇ:യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപടത്തിൽ മലയാളി മരണപ്പെട്ടു.
കാസർഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) അപകടത്തിൽ മരിച്ചത്. ഇതിന് പുറമെ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാനാണ് അഭിലാഷ് സഹ പ്രവർത്തകർക്കൊപ്പം ഖോർഫക്കാനിലെത്തിയത്. അപകടം നടന്ന ബോട്ടിൽ അഭിലാഷ് ഉൾപ്പെടെ എട്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഷാർജയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ഹെൽപ്പറായി ജോലി നോക്കുകയായിരുന്നു അഭിലാഷ്.