മിന്നൽ മുരളിയായി ലുക്മാൻ'-കുളത്തിൽ മുങ്ങിത്താഴ്ന്ന ബാലികയെ മരണത്തിൽ നിന്ന് കോരിയെടുത്ത് കരക്കെത്തിച്ച്

 ആലപ്പുഴ | എട്ടാംക്ലാസുകാരൻ ലുക്മാന് നേരാംവണ്ണം നീന്തൽ അറിയില്ല. എന്നാൽ, കൺമുന്നിൽ തന്നേക്കാൾ പ്രായം കുറഞ്ഞ കുട്ടി കുളത്തിൽ മുങ്ങിത്താഴ്ന്ന് ജീവന് വേണ്ടി കേഴുന്നത് കണ്ടപ്പോൾ രണ്ടാമതൊന്ന് ആ​ലോചിക്കാതെ അവനും കുളത്തിലേക്ക് എടുത്തു ചാടി. ബാലികയെ മരണമുനമ്പിൽനിന്ന് ജീവിതത്തിലേക്ക് കോരിയെടുത്താണ് അവൻ കരക്കണഞ്ഞത്.

മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ പൊക്കത്തിൽ സക്കീർ ഹുസൈന്റേയും ബുഷ്‌റയുടെയും മകൻ ലുക്മാൻ (13) ആണ് മരണതെത മുഖാമുഖം കണ്ട ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷകനായത്

Previous Post Next Post
WhatsApp