തിരൂരങ്ങാടി | കക്കാട്- കരുമ്പിൽ സലഫി മദ്രസ പ്രവേശനോത്സവം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. മധുര വിതരണവും നടന്നു. ഇസ്മായിൽ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എം തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി കെ. ഹംസ മാസ്റ്റർ, ജാഫർ കൊയപ്പ, സി.വി ശരീഫ്, കെ. കുഞ്ഞീതു മാസ്റ്റർ, കെ. റസാഖ് മാസ്റ്റർ, കെ.കെ.സി കുഞ്ഞാലൻകുട്ടി, അഫ് ലഹ് കൂരിയാടൻ, സക്കരിയ്യ എന്നിവർ പ്രസംഗിച്ചു.