റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു 🛍️


റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു 🛍️

കരുമ്പിൽ : റംസാൻ കാമ്പയിൻ കർമ്മപദ്ധതിയുടെ ഭാഗമായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരുമ്പിൽ ടൗൺ മുസ്ലിംലീഗ് 12, 13, 20, 21 ഡിവിഷനുകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
കരുമ്പിൽ പ്രദേശത്തെ ആയിരത്തിൽ പരം കുടുംബംങ്ങൾക്കുള്ള ഭക്ഷ്യ വിഭവ കിറ്റുകളാണ് എം.പി സിദ്ധീഖ് സാഹിബിന്റെ വസതിയിൽ വിതരണത്തിന് വേണ്ടി തയ്യാറാക്കിയത്. 

പ്രതികൂലമായ കാലാവസ്ഥയിലും ഊർജ്ജിതമായ റിലീഫ് പ്രവർത്തനങ്ങളിൽ സേവന സന്നദ്ധരായവർക്ക് വേണ്ടി നോമ്പ് തുറയടക്കമുള്ള വിപുലമായ സംവിധാനങ്ങൾ ടൗൺ മുസ്ലിംലീഗ് കമ്മിറ്റി ഒരുക്കിയിരുന്നു. 
വേർതിരിവില്ലാതെ കരുമ്പിൽ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്ന റംസാൻ റിലീഫ് കിറ്റുകളുടെ വിതരണത്തിന് മുസ്ലിംലീഗ്, യൂത്ത് ലീഗ്, കെഎംസിസി , എം എസ് എഫ് ,  പ്രവർത്തകർ നേതൃത്വം നൽകി.

Previous Post Next Post
WhatsApp