താനൂർ | താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് നാടിന് സമർപ്പിച്ചു. ഇന്നലെ നടന്ന പ്രൗഡമായ ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ധീനാണ് ബസ്‌സ്റ്റാന്റ് നാടിന് സമർപ്പിച്ചത്. തെയ്യാല റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാന്റിൽ സമാപിച്ചു.
താനൂരിലെ പ്രമുഖ വസ്ത്ര വ്യാപരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭക്ക് വിട്ടു നൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാന്റിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നര സെന്റ് ഭൂമിയും സൗജന്യമായി വിട്ടു നൽകി. ഭൂമി വിട്ടു നൽകിയ സി.പി ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി അഷറഫ്, മുൻ വൈസ് ചെയർമാൻ സി മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ സി.കെ. സുബൈദ അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജസ്‌ന ബാനു സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.എം. ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. അലി അക്ബർ, കെ ജയപ്രകാശ്, സി.പി.ഫാത്തിമ, കൗൺസിലർമാരായ ഇ. കുമാരി, എ. കെ. സുബൈർ, മുസ്തഫ,
മുൻപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി മുഹമ്മദ് അഷറഫ്, മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.പി.എം അബ്ദുൽ കരീം, കെ സലാം, മുൻ കൗണ്സിലർ ഗിരിജ ജനചന്ദ്രൻ, മുനിസിപ്പൽ സെക്രട്ടറി മനോജ്കുമാർ ടി., സി.ഐ. ജീവൻ ജോർജ്, ജോയിന്റ് ആർ.ടി.ഒ അൻവർ, ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹി ലത്തീഫ്, ബസ് ഓർഗനൈസേഴ്‌സ് സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.കെ.പി സൈതലവി, വൈ.പി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.