ചലച്ചിത്ര, നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

ആലപ്പുഴ | പ്രശസ്‌ത ചലച്ചിത്ര, നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കേരളപുരത്തെ വസതിയില്‍ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സംസ്ഥാന പുരസ്‌കാരം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ അടക്കം അടുത്തകാലത്തിറങ്ങിയ വിവിധ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത അദ്ദേഹം പതിനായിരത്തോളം വേദിയില്‍ തിളങ്ങിയ മികച്ച നാടക നടനാണ്. രണ്ട് തവണ മികച്ച നാടക നടനുള‌ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

കെഎസ്‌ആര്‍ടിസിയിലും കയര്‍ബോര്‍ഡിലുമുള‌ള ജോലി ഉപേക്ഷിച്ചാണ് നടനായത്. പ്രേംനസീര്‍ നായകനായ ആനപാച്ചന്‍ ആണ് ആദ്യ ചലച്ചിത്രം. അടുത്തകാലത്തിറങ്ങിയ ലൂസിഫര്‍, ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്    
Previous Post Next Post
WhatsApp