പരപ്പനങ്ങാടി | കടലിൽ കടുക്ക പിടിക്കാനിറങ്ങിയ മത്സ്യതൊഴിലാളി കടുക്ക മാൽ കഴുത്തിൽ കുടുങ്ങി മരിച്ചു.
പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി കരുണമൻ ഗഫൂർ (50) ആണ് അപകടത്തിൽപ്പെട്ടത്
പരപ്പനങ്ങാടി ചാപ്പപ്പടിയിൽ ഇന്ന് രാവിലെയാണ് സംഭവം.
ഹാർബറിലെ കല്ലുകൾക്കിടയിൽ കല്ലുമ കായ പറിക്കാനിറങ്ങി ഇവ സൂക്ഷിക്കുന്ന മാൽ കഴുത്തിൽ കുടുങ്ങിയാണ് അപകടത്തിൽ പെട്ടത്.
കൂടെയുണ്ടായിരുന്നവർ ഇയാളെ മുങ്ങിയെടുക്കുകയായിരുന്നു.
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലാണ്.പൊന്നാനി തീരസംരക്ഷണ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികൾ നടക്കും