സൗജന്യ പുസ്തക വിതരണം നടത്തി

 ചെമ്മാട് | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി ചെമ്മാട് ആർട്ട്സ് ആൻഡ് പ്രൊഫഷണൽ കോളേജ് സൗജന്യ പുസ്തകവിതരണം നടത്തി. വിതരണോദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ. പി. അബ്ദു അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിൽ അംഗം ജഅഫർ കുന്നത്തേരി ആശംസകൾ അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ എം. ടി. റഹ്മത്തുല്ല സ്വാഗതവും കെ സുമേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
WhatsApp