തിരൂരങ്ങാടി | തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറിയിൽ സ്ഥാപിക്കുന്ന ആലി മുസല്യാർ മെമോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി യുടെ ലോഗോ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.ടി. സാജിദ തിരൂരങ്ങാടി മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാർ ഇക്ബാൽ കല്ലുങ്ങലിന് നൽകി പ്രകാശനം ചെയ്തു.തുടന്ന് നടന്ന മലബാർ സമര സേനാനി കുടംബ സംഗമം കെ.ടി. സാജിദ ഉദ്ഘാടനം ചെയ്തു.
അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഇക്ബാൽ കല്ലുങ്ങൽ, സി.പി ഹബീബ (മുൻ സിപ്പൽ കൗൺസിലർ) ,കവറൊടി മുഹമ്മദ് മാസ്റ്റർ, പി.ഒ.ഹംസ മാസ്റ്റർ, ജബ്ബാർ കാരാടൻ, സമദ് കാരാടൻ, സി.പി.അബ്ദുറഹിമാൻ കുട്ടി, ഉരുണിയൻ മുസ്തഫ, സി.പി സിദ്ധീഖ്, കെ.പിബീരാൻക്കുട്ടി, കെ.പിഅഹമ്മദ് കോയ, നാസർ ടി.പി., പുതുക്കിടി മൊയ്തീൻ, കോരം കണ്ടൻ മൊയ്തീൻ കുട്ടി ഹാജി, എം.പി.അബദുൽ വഹാബ്, കെ.മൊയ്തീൻ കോയ, പി.എം അഷ്റഫ് ,പൂങ്ങാടൻ മുസ്തഫ ,ഇസ്മത് അലി കുറ്റിയിൽ എന്നിവർ. പ്രസംഗിച്ചു.