കരിപ്പൂര്‍ | എയര്‍പോര്‍ട്ട് അതോറിറ്റി ഹെഡ് ക്വാര്‍ട്ടേസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കോഴിക്കോട് വിമാനത്താവളത്തില നിന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 2490/- രൂപയില്‍ നിന്നും 1580/- രൂപയായി കുറച്ചു.
പുതുക്കിയ നിരക്ക് ഇന്ന് ഉച്ചക്ക് ശേഷം പ്രാബല്യത്തില്‍ വന്നു. ഉച്ചക്ക് ശേഷമുള്ള എയര്‍ അറേബ്യ ഷാര്‍ജ ഫ്ലൈറ്റിലെ യാത്രക്കാര്‍ മുതല്‍ പുതുക്കിയ നിരക്കില്‍ യാത്ര ചെയ്യാം.
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഭീമമാണെന്നും രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.