കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ;220 കിലോ കഞ്ചാവും ലോറിയും പിടിച്ചെടുത്തു

  കണ്ണൂർ | കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട ;220 കിലോ കഞ്ചാവും വാഹനവും പിടിച്ചെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ, ആന്ധ്രയിൽ നിന്ന് കടത്തി കൊണ്ട് വന്ന  കഞ്ചാവ് ആണ് പിടികൂടിയത്.

കൂട്ടുപുഴ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം വളവ്പാറ എന്ന സ്ഥലത്തു  വച്ചാണ് ലോറിയിൽ സാനിറ്ററി നാപ്കിൻ, ഡെറ്റോൾ, ക്ഷേത്രക്കല്ല് തുടങ്ങിയ ലോഡിന്റെ മറവിൽ കടത്തിക്കൊണ്ട് വന്ന 220.500kg കഞ്ചാവും അത് കടത്തിക്കൊണ്ട് പോകാൻ വന്ന ബൊലേറോ പിക് അപ്പ്‌ വാനും കസ്റ്റഡിയിൽ എടുത്തത്. ഇരിട്ടി താലൂക്കിൽ കൊളാരി വില്ലേജിൽ കളറോഡ് ദേശത്തു അബ്ദുൽ മജീദ് (44),തലശ്ശേരി കീഴല്ലൂർ വില്ലേജിൽ പാലയൂർ ദേശത്തു സാജിർ(38),ഇരിട്ടി ചാവശ്ശേരി വില്ലേജിൽ വെളിയബ്ര ദേശത്തു ഷംസീർ (24) എന്നിവർ ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ  പിടിയിലായത്.  

ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണികളാണ്  പിടിയിലായത്. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു കൊണ്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ  എത്തിച്ചു കൊടുക്കുന്ന ബഷീർ എന്നയാളെ പറ്റി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസ് കണ്ടെടുത്ത സ്ക്വാഡില്‍ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, , ടി. ആർ. മുകേഷ്കുമാർ,ആർ .ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവെന്റീവ് ഓഫീസർമാരായ  പ്രജോഷ് കുമാർ ടി, മുസ്‌തഫ ചോലയിൽ   സിവിൽ എക്‌സൈസ് ഓഫീസർമാരായ  , സുബിൻ,,എസ് ഷംനാദ്, ആർ രാജേഷ്, വിശാഖ് കെ. മുഹമ്മദലി  എക്‌സൈസ് ഡ്രൈവർ കെ രാജീവ്‌  എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post
WhatsApp