വരം_2021;അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം പി എസ് എം ഒ കോളേജില്‍ നടന്നു



തിരൂരങ്ങാടി |  തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം,
 'വരം 2021' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. പി എസ് എം ഒ കോളേജ് ചെയർമാൻ ശ്രീ എം കെ അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. 
പി എസ് എം ഓ കോളേജ് എൻഎസ്എസ് യൂണിറ്റ്, തിരൂർ ജില്ലാ ആശുപത്രിയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന കൂട്ടായ്മയും ചേർന്നാണ്, അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചത്.

 ഭിന്നശേഷിരംഗത്ത് സജീവമായ പി എസ് എം ഒ കോളേജിലെ വിദ്യാർത്ഥി ശ്രീ എം അക്ഷയ് രചിച്ച  ‘നിറങ്ങൾ ചാലിച്ച മയിൽപ്പീലികൾ’ എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ റഫീഖ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എ അസീസിന് നൽകി പ്രകാശനം ചെയ്തു. 

ഇന്ത്യൻ പാരാലിമ്പിക് ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ കരീം, റയീസ്, ആകാശ്  എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോക്ടർ വിനോദ് വി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ജാവേദ് അനീസ്, ഡോക്ടർ മുനവ്വർ , ശിബിലി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
WhatsApp