സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി. എഫിന് മേൽക്കൈ; എൽഡിഎഫ് 16; യു.ഡി.എഫ്. 13

  മലപ്പുറം ജില്ലയിലെ ഉപതെരഞ്ഞെടുപ്പിൽ  യു.ഡി.എഫ് 5 ഉം നില നിര്‍ത്തി

മലപ്പുറം തദ്ധേശസ്വായം ഭരണ വാര്‍ഡുകളിലേക്ക് നടന്ന  ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അഞ്ച് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി യുഡിഎഫ്. തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കാലടി പഞ്ചായത്തിലെ ചാലപ്പുറം എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്.


തിരുവാലി- പഞ്ചായത്തിലെ കണ്ടമംഗലത്ത് 106 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അല്ലേക്കാടന്‍ സജീഷാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം 718 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ ടി.പി താഹിര്‍ മാസ്റ്റര്‍ 612 വോട്ട് നേടി. സ്വതന്ത്രരായി ജനവിധി തേടിയ കെ സജീഷിന് ഏഴും സഫീറിന് 11 ഉം വോട്ടുകള്‍ ലഭിച്ചു. 1348 വോട്ടാണ് കണ്ടമംഗലത്ത് ആകെ രേഖപ്പെടുത്തിയത്.


പൂക്കോട്ടൂര്‍-ചീനിക്കലില്‍ മുസ്ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 998 വോട്ടിന് വിജയിച്ചു. 710 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന്‍ എന്ന ഇ.കെ സുന്ദരന്‍ 288 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പത്മകുമാറിന് 17 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച ഇര്‍ഷാദിന് വോട്ടൊന്നും നേടാനായില്ല. ചീനിക്കലില്‍ ആകെ 1303 വോട്ടാണ് രേഖപ്പെടുത്തിയത്.


കാലടി- പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. രജിതയ്ക്ക് ആകെ 593 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ സുബൈദ 311 വോട്ട് നേടി. എസ്.ഡി.പി. ഐ സ്വതന്ത്രയായ ചോയിവളപ്പില്‍ റസീനയ്ക്ക് 104 വോട്ട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ചാലപ്പുറത്ത് ആകെ 1033 വോട്ടാണ് രേഖപ്പെടുത്തിയത്.


മക്കരപ്പറമ്പ്; കാച്ചിനിക്കാട് പടിഞ്ഞാറ് മേഖലയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി.ഗഫൂര്‍ വിജയിച്ചു. 90 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം 675 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ യൂസഫ് കരുവള്ളി 585 വോട്ട് നേടി. ഇവിടെ ആകെ 1260 വോട്ടാണ് രേഖപ്പെടുത്തിയത്.

 

അരീക്കോട്|ഊര്‍ങ്ങാട്ടിരി- വേഴക്കോട് യു.ഡി.എഫ് പ്രതിനിധി ശിവകുമാര്‍ എന്ന സത്യനാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് 384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം ആകെ 767 വോട്ട് നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സതീഷ് ചന്ദ്രന്‍ ചേലാട്ടിന് 383 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അഡ്വ. ടി പ്രവീണ്‍കുമാര്‍ 49 വോട്ട് നേടി. സ്വതന്ത്രനായ മുജീബ് റഹ്‌മാന് അഞ്ച് വോട്ട് ലഭിച്ചു. രണ്ട് പോസ്റ്റല്‍ വോട്ട് ഉള്‍പ്പടെ ആകെ 1204 വോട്ട് വേഴക്കോട്ടെ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി.


_കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന്‍ എൽ.ഡി.എഫ് നിലനിര്‍ത്തി_ 

സംസ്ഥാനത്തെ തദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ. പതിനാറിടത്ത് എൽ.ഡി.എഫും പതിമൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു. നിര്‍ണ്ണായക പോരാട്ടം നടന്ന കൊച്ചി കോര്‍പ്പറേഷനിലും ഇരിങ്ങാലക്കുട, പിറവം മുനിസിപ്പാലിറ്റികളിലും അട്ടിമറികളില്ല. കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന്‍ എൽ.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫിലെ ബിന്ദു ശിവന്‍ 687 വോട്ടിനാണ് യു.ഡി.എഫിലെ പി.ഡി മാര്‍ട്ടിനെ പരാജയപ്പെടുത്തിയത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയതോടെ കോര്‍പ്പറേഷന്‍ ഭരണത്തിലെ പ്രതിസന്ധി തൽക്കാലത്തേക്ക് മറികടക്കാന്‍ എൽ.ഡി.എഫിനായി. പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പളളിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 20 വോട്ടിന് ജയിച്ചുകയറി. ഇതോടെ മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്താനും ഇടതു മുന്നണിക്കായി. ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനും ഇളക്കമുണ്ടാവില്ല.18ാം വാര്‍ഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി ചാക്കോള 151 വോട്ടിന് വിജയിച്ചു.

 വിപിന്‍റെ സഹോദരിയെ ചേര്‍ത്തുപിടിച്ച് നിധിന്‍ ;തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനിൽ എൽ.ഡി.എഫ് വിജയം ആവര്‍ത്തിച്ചു . ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകൾ യു.ഡി.എഫ് നേടി. മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും യു.ഡി.എഫിനാണ് മേൽക്കൈ. കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡും തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സി.പി.എം വിമതൻ അട്ടിമറി വിജയംനേടി. കോട്ടയം കടപ്പുറം പഞ്ചായത്ത് 16ാം വാര്‍ഡിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. നിലവിലുളള രണ്ട് സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടമായപ്പോൾ ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡ് സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്തു.


Previous Post Next Post
WhatsApp